ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; ആം ആദ്മിയുടെ തേരോട്ടം 100 സീറ്റ് കടന്നു; കോണ്‍ഗ്രസ് ഓഫീസ് അടച്ചിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കി ആം ആദ്മി പാര്‍ട്ടി. 15 വര്‍ഷമായി ഭരിക്കുന്ന ബിജെപിയെ പിന്തള്ളിയാണ് ചരിത്ര നേട്ടം ആപ്പ് നേടിയിരിക്കുന്നത്. ഫലം പ്രഖ്യാപിച്ച 190 സീറ്റുകളില്‍ 106 സീറ്റുകളിലും ആം ആദ്മി വിജയം ഉറപ്പിച്ചപ്പോള്‍ ബിജെപി 84 സീറ്റുകളില്‍ വിജയിച്ചു. നിലവില്‍ 26 സീറ്റുകളില്‍ ആപ്പ് ലീഡ് ചെയ്യുകയാണ്. ബിജെപി 20 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അതേസമയം പതിറ്റാണ്ടുകള്‍ ഭരണം നടത്തിയ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് പൂട്ടിക്കിടക്കുന്ന നിലയിലാണ്. പ്രവര്‍ത്തകരും നേതാക്കളുമില്ലാതെ ഒഴിഞ്ഞനിലയിലാണ് ഓഫീസ്.

അതേസമം, തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുകയാണ്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 250 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.

Exit mobile version