കോഴിക്കോട്: യാത്ര ചെയ്യുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍ വെള്ളമില്ലാതിരുന്നതിനെ തുടര്‍ന്ന് പരാതിപ്പെട്ട വ്യക്തിക്ക് റെയില്‍വേ 10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതിപ്പെട്ട യാത്രക്കാരനാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നിരിക്കുന്നത്.
also read: ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിച്ച് മെസ്സി
നേത്രാവതി എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഡിസംബര്‍ 13ന് മുംബൈ പനവേലിയില്‍ നിന്ന് വടകരയ്ക്ക് യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൃഷ്ണന്‍ ചേലേമ്പ്രയ്ക്കും ഭാര്യക്കുമാണ് ട്രെയിനില്‍ ദുരനുഭവമുണ്ടായത്.
ശബരിമല സീസണ്‍ ആയിരുന്നതിനാല്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കുപ്പിവെള്ളം വാങ്ങിയാണ് പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റിയത് എന്ന് പരാതിയില്‍ പറയുന്നു. അതേസമയം, തീവണ്ടിയില്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് വെള്ളം സംഭരിച്ചിരുന്നതായാണ് റെയില്‍വേ വാദിച്ചത്.