ഗുജറാത്ത്: ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രാര്‍ഥിക്കാനും ആചാരങ്ങള്‍ ചെയ്യാനും വ്യത്യസ്ത അവസരങ്ങളുണ്ട്. പ്രത്യേക വഴിപാടുകളും പൂജകളും നടത്തുന്നവരുണ്ട്. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വെല്ലുവിളി നിറഞ്ഞ വഴികളും സ്വീകരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം വെല്ലുവിളി ഏറ്റെടുത്തുള്ള ഒരു പ്രാര്‍ഥനയാണ് സോഷ്യലിടത്ത് നിറയുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ആനയുടെ പ്രതിമക്ക് കീഴിലൂടെ നൂണ്ട് പുറത്തുകടക്കാന്‍ ശ്രമിച്ച ഭക്തന്‍ പ്രതിമയുടെ ചുവട്ടില്‍ കുടുങ്ങിപ്പോയി. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായിപ്പോയി.
പ്രതിമക്ക് കീഴെ കുടുങ്ങിപ്പോയ ഭക്തന്‍ പുറത്തു കടക്കാന്‍ ശ്രമിക്കുന്നുണ്ട്. നിതിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരിഞ്ഞു മറിഞ്ഞും അതിനുള്ളില്‍ നിന്ന് പുറത്തു കടക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. ക്ഷേത്രത്തിലെ പുരോഹിതനും അയാളെ സഹായിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ചുറ്റും നിന്ന് മറ്റ് ഭക്തര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാം. ചെറിയ പ്രതിമയാണിത്. അതിനുള്ളില്‍ നിന്ന് അയാള്‍ എങ്ങനെ പുറത്തിറങ്ങി എന്നത് വ്യക്തമല്ല. വ്യക്തമല്ലാത്ത വിധത്തിലാണ് വീഡിയോ അവസാനിക്കുന്നത്. 40000 ത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
2019 ല്‍ ഒരു സ്ത്രീക്കും ഇങ്ങനെ സംഭവിച്ചിരുന്നു. ആചാരത്തിന്റെ ഭാഗമായി ചെറിയ ആന പ്രതിമയുടെ കാലുകള്‍ക്കിടയില്‍ ഇഴഞ്ഞു നീങ്ങിയ സ്ത്രീ പ്രതിമക്കിടയില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ നിസാര പരിക്കോടെ സ്ത്രീ രക്ഷപ്പെട്ടിരുന്നു.
Any kind of excessive bhakti is injurious to health 😮 pic.twitter.com/mqQ7IQwcij
— ηᎥ†Ꭵղ (@nkk_123) December 4, 2022
Discussion about this post