ഉജ്ജയിനി: ക്ഷേത്രപരിസരത്ത് സിനിമാ പാട്ടുവെച്ച് നൃത്തം ചെയ്തതിന് പിന്നാലെ രണ്ട് വനിതാ സുരക്ഷാ ജീവനക്കാരുടെ ജോലി തെറിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാളീശ്വർ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്ര പരിസരത്ത് സിനിമാ പാട്ടുവച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യുവതികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
പിന്നാലെയാണ് ഇരുവർക്കുമെതിരെ ക്ഷേത്രഭാരവാഹികൾ നടപടി കൈകൊണ്ടത്. ജോലി സമയങ്ങളിൽ സുരക്ഷാ ജീവനക്കാർക്കു സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അനുവാദമില്ല. കീപാഡ് മൊബൈലുകൾ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. സ്വകാര്യ ഏജൻസിയുടെ കീഴിൽ സുരക്ഷാ ജീവനക്കാരായി എത്തിയവരാണ് ഇവർ.
Madhya Pradesh: Two women security personnel engaged in the security of Mahakal Mandir shot a video while dancing on the lyrics of the movie song "Jeene Ke Bahane Lakhon Hai" at Baba Mahakal Mandir. Security agency KSS has sacked both with immediate effect pic.twitter.com/Zl3at9fG7p
— Amreek (@AmreekInd) December 5, 2022
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞായറാഴ്ച യുവതികളെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. മൂന്നു ഷിഫ്റ്റുകളിലായി 390 സുരക്ഷാ ജീവനക്കാരാണ് ക്ഷേത്രത്തിൽ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റിൽ വനിതാ ജീവനക്കാരുൾപ്പെടെ 75 പേരാണുള്ളത്.
Discussion about this post