വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളിറങ്ങുന്നത് പതിവാണ്. അതുകൊണ്ട് തന്നെ പ്രദേശത്തേയ്ക്ക് പോകുവാൻ ഭയക്കുന്നവരാണ് എല്ലാവരും. എന്നാൽ, ശാന്തരായി നിൽക്കുന്ന കാട്ടാന കൂട്ടത്തിനടുത്ത് എത്തി കാട്ടാനയെ മനുഷ്യൻ ഉപദ്രവിച്ചാൽ എങ്ങനെയിരിക്കും. ഇത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് നിറയുന്നത്.
കാട്ടാന കൂട്ടത്തിനടുത്തേയ്ക്ക് വടിയുമായി ഒരു യുവാവ് എത്തുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ശേഷം, ആനയുടെ അരികിലേക്കെത്തി മൂന്ന് തവണയാണ് യുവാവ് അതിന്റെ തുമ്പിക്കൈയിൽ അടിച്ചത്. രോഷം പൂണ്ട് കാട്ടാന യുവാവിന്റെ പിന്നാലെ ഓടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വലിയ വടികൊണ്ടടിച്ച യുവാവിനെ സഹികെട്ടാണ് കാട്ടാന ഓടിച്ചതെന്ന് വിഡിയോയിൽ വ്യക്തമാണ്.
Just madness…🐘#Wildlife #conflict @susantananda3
pic.twitter.com/Il8jx4AqgZ— Surender Mehra IFS (@surenmehra) December 4, 2022
യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലാരോ ആണ് ദൃശ്യം പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്റയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. യുവാവിന്റെ ചെയ്തികൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മണ്ടരത്തിന്റെ മാരകമെന്നാണ് സോഷ്യൽമീഡിയയുടെ പ്രതികരണം.
Discussion about this post