സിംഗപ്പൂര്‍: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ഇന്ന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനാകും. മകള്‍ രോഹിണി ആചാര്യയാണ് പിതാവിന്റെ വൃക്കദാതാവ്. ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
രോഹിണിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ്ക്ക് മുന്നോടിയായി പിതാവിനൊപ്പമുള്ള ആശുപത്രിയില്‍ നിന്നുള്ള ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ് രോഹിണി. ‘റെഡി ടു റോക്ക് ആന്റ് റോള്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ഒപ്പം എല്ലാവരുടേയും പിന്തുണ തനിക്ക് വേണമെന്നും രോഹിണി പറയുന്നു.
അച്ഛനും അമ്മയും എനിക്ക് ദൈവത്തിന് തുല്യമാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ എന്ത് ചെയ്യാനും തയ്യാറാണ്’ എന്ന് രോഹിണി നേരത്തെ പറഞ്ഞിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ട്വീറ്റിന് ലഭിച്ചത്. വൃക്ക ദാനം ചെയ്യുന്നതിനെ കുറിച്ച്, ‘തന്നോട് ചേര്‍ന്നുള്ള ചെറിയ ഭാഗമല്ലേ’ എന്നായിരുന്നു രോഹിണി പറഞ്ഞിരുന്നത്.
നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന എഴുപത്തിനാലുകാരനായ ലാലുവിന്റെ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിംഗപ്പൂരില്‍ താമസിക്കുന്ന മകള്‍ രോഹിണി പിതാവിനു വൃക്ക നല്‍കാന്‍ തയ്യാറായത്. സിംഗപ്പൂരില്‍ മകള്‍ രോഹിണി ആചാര്യയുടെ വസതിയിലെത്തിയ ലാലുവിനെ ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചത്.
ലാലുവിനൊപ്പം പത്നി റാബ്റി ദേവിയും മകള്‍ മിസ ഭാരതിയും സിംഗപ്പൂരിലെത്തിയിട്ടുണ്ട്. വിവിധ കേസുകളില്‍ വിചാരണ നേടിരുന്ന ലാലു പ്രസാദ് യാദവ് നിലവില്‍ ജാമ്യത്തിലാണ്.
Ready to rock and roll ✌️
Wish me a good luck 🤞 pic.twitter.com/R5AOmFMW0E— Rohini Acharya (@RohiniAcharya2) December 5, 2022