ചെന്നൈ: അഭിനയ മോഹം പേറി ജീവിക്കുന്ന യുവതികളെ ചതിയില്‍പ്പെടുത്തുന്ന മലയാളി യുവാവ് ചെന്നൈയില്‍ പിടിയിലായി. തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്.
ജോലിതേടി നഗരത്തിലെത്തുന്ന യുവതികള്‍ക്ക് സിനിമയിലും ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്പനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയിലേക്കു തള്ളിവിട്ടിരുന്ന മലയാളിയായ കിരണ്‍ കുമാര്‍ ആണ് പിടിയിലായത്.
also read: ഇരട്ട സഹോദരിമാര്‍ക്ക് ഒരു ഭര്‍ത്താവ്: കേസെടുത്ത് പോലീസ്, വെട്ടിലായി നവദമ്പതികള്‍
അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒരു വീട്ടില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി.
കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.