മുംബൈ: നാല്‍പ്പത്തിരണ്ടു വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. കുര്‍ളയിലാണ് നടുക്കുന്ന സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നുപേര്‍ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്തത്.
സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കത്തികൊണ്ട് നെഞ്ചിലും കൈകളിലും മുറിവേല്‍പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ വിഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കി.
Also Read: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യം, കടയ്ക്ക് തീയിട്ട് അതിഥി തൊഴിലാളി
പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി യുവതി താമസിക്കുന്ന മേഖലയില്‍ നിന്നുളളവരാണ് പ്രതികളെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.