ന്യൂഡല്‍ഹി: മുടി മാറ്റിവയ്ക്കല്‍ പ്രക്രിയയ്ക്ക് വിധേയനായ യുവാവ് മരണപ്പെട്ടു. 30 വയസുകാരനായ അത്തര്‍ റഷീദ് എന്നയാളാണ് മരിച്ചത്. ഡല്‍ഹി നഗരത്തിലെ ഒരു ക്ലിനിക്കില്‍ മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കിടെയാണ് സംഭവം. ചികിത്സയ്ക്കിടെയുണ്ടായ പിഴവിനെ തുടര്‍ന്ന് ഒന്നിലധികം അവയവങ്ങള്‍ തകരാറിലായതാണ് മരണകാരണം.
സാധാരണ കുടുംബത്തിലെ ഏക അത്താണിയായിരുന്നു റഷീദ്. ഇദ്ദേഹത്തിന്‍െ റകുടുംബത്തില് അമ്മയെയും രണ്ട് സഹോദരിമാരുമാണ് ഉള്ളത്. റഷീദിന്റെ മരണത്തെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ കേസ് എടുത്ത പോലീസ് റഷീദിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
ചികിത്സയ്ക്ക് ശേഷം റഷീദിന് ദേഹമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടെന്ന്
ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് റഷീദിന്റെ വൃക്കകള്‍ തകരാറിലായി.
ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകുകയും ചെയ്തു. ഇതാണ് റഷീദിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് അമ്മ ആസിയ ബീഗം വെളിപ്പെടുത്തി.
Read Also: ഗൂഗിള്‍ പേ വഴിത്തിരിവായി: പൊഴിയൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി
എന്നാല്‍ മുടി മാറ്റിവയ്ക്കലില്‍ സംഭവിച്ച പിഴവ് മൂലം മരണം ആദ്യമായല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 സെപ്റ്റംബറില്‍ 31 വയസ്സുള്ള മുടി മാറ്റിവയ്ക്കല്‍ നടത്തിയ ആള് അനാഫൈലക്റ്റിക് ഷോക്ക് മൂലം ഗുജറാത്തില്‍ മരിച്ചിരുന്നു. മുംബൈയില്‍ നിന്നുള്ള 43 കാരനായ ഒരു വ്യവസായി 2019-ല്‍ മുടി മാറ്റിവയ്ക്കല്‍ നടത്തി രണ്ട് ദിവസത്തിന് ശേഷം മരിച്ചിരുന്നു.
സാധാരണഗതിയില്‍ ജീവന് അപകടപ്പെടുത്തുന്ന ഒരു പ്രക്രിയ അല്ല മുടിമാറ്റിവയ്ക്കല്‍ പ്രക്രിയ. എന്നാല്‍ വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലം മുടി മാറ്റിവയ്ക്കലും അപകടമായി മാറാം. അതിനാല്‍ തന്നെ രോഗിക്ക് സുരക്ഷിതമായ സാഹചര്യങ്ങള്‍ ക്ലിനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ലോക്കല്‍ അനസ്തേഷ്യയ്ക്ക് പകരം ജനറല്‍ അനസ്തേഷ്യ ഉപയോഗിക്കുന്നത് മുടി മാറ്റിവയ്ക്കല്‍ രോഗിയുടെ മരണത്തിന് കാരണമാകും എന്നാണ് നിഗമനം.
Discussion about this post