മുംബൈ: ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്ത് ഇരട്ടകളായ സഹോദരിമാർ. ഐ.ടി എൻജിനിയർമാരായ പിങ്കി, റിങ്കി എന്നീ യുവതികളാണ് തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ അതുൽ എന്ന യുവാവിനെ വിവാഹം ചെയ്തത്. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് അത്യപൂർവ്വമായ വിവാഹം നടന്നത്.
Twin sisters who are IT engineers in Mumbai get married to the same man in Mumbai…the families of the girls and the man have accepted it…
अब आप इसे क्या कहेंगे! pic.twitter.com/k9yR4ovwVT— Himanshu Tiwari-हिमांशु तिवारी (@HimanshuRW) December 3, 2022
സോളാപുറിലെ അക്ലുജ് ഗ്രാമത്തിലാണ് വിവാഹചടങ്ങ് നടന്നത്. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടികളും അമ്മയും അസുഖം ബാധിച്ചതിനെ തുടർന്ന് മുമ്പ് ആശുപത്രിയിൽ പോയിരുന്നത് അതുലിന്റെ കാറിലായിരുന്നു.
ഈ സമയത്താണ് ഇവർ അതുലുമായി പ്രണയത്തിലായത്. ശേഷം, മൂവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. പിതാവ് മരിച്ചശേഷം യുവതികളും അമ്മയും വീട്ടിൽതനിച്ചായിരുന്നുവെന്ന് മാഹാരാഷ്ട്ര ടൈംസ് റിപ്പോർട്ട് ചെയ്തു.
Discussion about this post