വരാണസി: വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വധുവിന്റെ മാതാപിതാക്കള്‍ക്ക് തന്നെ തിരികെ നല്കി വരന്. പകരം ഇവരില്‍ നിന്നും ഒരു രൂപ ‘ഷാഗുണ്‍’ ആയി സ്വീകരിച്ചാണ് വരന് മാതൃകയായത്.
വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലാണ് സംഭവം. ടിറ്റാവി പോലീസ് സ്റ്റേഷന് പരിധിയിലെ ലഖന്‍ ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് മാതൃകാപരമായ പ്രവൃത്തി. റവന്യൂ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാനും പ്രിന്‍സിയും തമ്മിലായിരുന്നു വിവാഹം. വധു പ്രിന്‍സ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. ചൗഹാന്റെ മാതൃകാപരമായ പ്രവര്‍ത്തി ഏറെ സന്തോഷത്തോടെയാണ് ജനം ഏറ്റെടുത്തത്.
സ്ത്രീധനത്തിനെതിരായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ഇത് മാറുമെന്ന് കിസാന്‍ മസ്ദൂര്‍ സംഗതന്‍ ദേശീയ പ്രസിഡന്റ് താക്കൂര്‍ പുരണ്‍ സിംഗ് പിടിഐയോട് പറഞ്ഞു.
Discussion about this post