വിളിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച് പിടിക്കപ്പെട്ടാൽ നേരിടേണ്ട നേരിടേണ്ടി വരുന്ന പരിഹാസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നായിരിക്കും. അടുത്തിടെ ക്ഷണിക്കാത്ത സദ്യയ്ക്ക് എത്തിയ യുവാവിനെ കൊണ്ട് പാത്രം കഴുകിച്ചത് ഏറെ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിക്കുകയും മനസ് നിറയ്ക്കുന്നതുമായ ഒരു വിവാഹ വീട്ടിലെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
God Bless You.❤️ pic.twitter.com/0Cu0rDdZoI
— Awanish Sharan (@AwanishSharan) December 1, 2022
വിളിക്കാത്ത വിവാഹത്തിന് ചെന്ന ഒരു വിദ്യാർത്ഥി വരനോട് തന്നെ വിവാഹത്തിന് വിളിച്ചിട്ടില്ല എന്നും വിളിക്കാതെ കയറി വന്നതാണ് എന്നും പറയുകയും ചെയ്യുന്നതാണ് വീഡിയോ. ഇതിന് വരൻ നൽകുന്ന മറുപടിയും മനസ് നിറയ്ക്കുന്നതാണ്. ‘താൻ വിളിക്കാതെയാണ് വന്നത്, എന്തെങ്കിലും കുറച്ച് ഭക്ഷണം കഴിക്കാം എന്ന് കരുതിത്തന്നെ കയറി വന്നതാണ്’ ഞാനൊരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.
അതുകൊണ്ട് ഇവിടെ കഴിക്കാൻ വേണ്ടി കയറി വന്നതാണ്’ എന്നാണ് വിദ്യാർത്ഥി വരനോട് പറയുന്നത്. ഒപ്പം നിങ്ങളുടെ കല്ല്യാണത്തിന് വിളിക്കാതെ വന്ന് കുറച്ച് ഭക്ഷണം കഴിച്ചതിൽ ബുദ്ധിമുട്ടുണ്ടോ എന്നും വിദ്യാർത്ഥി ചോദിക്കുന്നുണ്ട്. എന്നാൽ, ‘തനിക്ക് അതിൽ യാതൊരു കുഴപ്പവുമില്ല എന്നും കുറച്ച് ഭക്ഷണം ഹോസ്റ്റലിലേക്ക് പൊതിഞ്ഞെടുത്തോളൂ’ എന്നും വരൻ പറയുന്നുണ്ട്. ഐഎഫ്എസ് ഓഫീസറായ അവനീഷ് ശരണാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചത്. ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
Discussion about this post