മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടേയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്റേയും വിവാഹമോചന വാര്‍ത്തയാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്. വാര്‍ത്തയില്‍ സ്ഥിരീകരണമില്ലെങ്കിലും വാര്‍ത്തയില്‍ പ്രതികരിച്ചില്ലെങ്കിലും ഇരുവരും ഒന്നിച്ച് ഷോ ചെയ്യുന്ന ടീസറായിരുന്നു പങ്കുവച്ചിരുന്നത്.
അന്ന് വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരായിരുന്നു നടി ആയിശ ഉമറിന്റേത്. നടിയുമായിട്ടുളള ബന്ധമാണ് ഷുഹൈബ് – സാനിയ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തകള്‍.
എന്നാല്‍, ഇപ്പോള്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്
നടി ആയിശ ഉമര്‍. ഷുഹൈബിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും സാനിയയോടും ഷുഹൈബിനോടും ഏറെ ബഹുമാനമുണ്ടെന്നും നടി പറഞ്ഞു.
ഷുഹൈബ് വിവാഹിതനാണ്. അദ്ദേഹം ഭാര്യക്കൊപ്പം സന്തുഷ്ടവാനാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. ഈ ലോകത്ത് അത്തരത്തിലുള്ള ബന്ധങ്ങളും ഉണ്ട്’ -നടി പറയുന്നു.
‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’ -എന്നുള്ള സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് കാരണമായത്.
Discussion about this post