മുംബൈ: ഇന്ത്യന്‍ സ്ത്രീകള്‍ പാരമ്പര്യ വസ്ത്ര രീതികള്‍ ഒഴിവാക്കുകയാണ്. വിവാഹ വേളയില്‍ പോലും പാശ്ചാത്യ വസ്ത്രങ്ങള്‍ക്ക് പിന്നാലെ പോകുന്നുവെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന നടി ആശാ പരേഖ്.
സ്ത്രീകള്‍ സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വണ്ണമുള്ള സ്ത്രീകള്‍ പോലും പാശ്ചാത്യ വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നും നടി പറഞ്ഞു. ഗോവയില്‍ നടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആശാ പരേഖ്.
‘എല്ലാം മാറിയിരിക്കുന്നു, നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍…എനിക്കറിയില്ല, നമ്മള് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവരാണ്. വിവാഹ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ എവിടെയാണ്, നമുക്ക് ഘഗര്‍-ചോളി, സല്‍വാര്‍-കമീസ്, സാരികള്‍ എന്നീ വസ്ത്രങ്ങളുണ്ട്, അവ ധരിക്കൂ. എന്തുകൊണ്ടാണ് നിങ്ങള്‍ അവ ധരിക്കാത്തത്? എന്നാണ് ആശ ചോദിക്കുന്നത്.
Read Also:എപ്പോഴും വിശപ്പ്: വിശപ്പ് മാറ്റാനായി മധ്യവയസ്കന് കഴിച്ചത് 187 നാണയങ്ങള്‍
‘അവര്‍ സ്ക്രീനില്‍ നായികമാരെ കാണുന്നു, അവരെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഓണ്‍സ്ക്രീനില്‍ നായികമാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. തടിച്ചവര്‍ പോലും ആ വസ്ത്രം തങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല. ഈ പാശ്ചാത്യവല്‍ക്കരണം എന്നെ വേദനിപ്പിക്കുന്നു. നമുക്ക് വളരെ മികച്ച സംസ്കാരവും നൃത്തവും സംഗീതവുമുണ്ട്. എന്നാലും എല്ലാവരും പോപ് സംസ്കാരത്തിന് പിന്നാലെയാണ് പോകുന്നതെന്നും ആശാ പരേഖ് പറയുന്നു.
നടന് ദിലീപ് കുമാറിനൊപ്പം അഭിനയിക്കാന്‍ സാധിക്കാത്തതിനെക്കുറിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങളിലും നടി പ്രതികരിച്ചു. ‘ദിലീപ് കുമാറിനെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാത്തത് എന്ന് നാലഞ്ചു വര്‍ഷം മുമ്പ് ചില മാധ്യമപ്രവര്‍ത്തകര്‍ എഴുതി. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുകയും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. സബര്‍ദസ്ത് എന്നൊരു സിനിമ ഞാന്‍ അദ്ദേഹത്തോടൊപ്പം ഒപ്പിട്ടിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതായിരുന്നു, പക്ഷേ ഞാന്‍ നിര്ഭാഗ്യവതിയായതിനാല് ആ സിനിമ ഉപേക്ഷിച്ചെന്നും നടി പറഞ്ഞു.
Discussion about this post