ബംഗളൂരു: വിശപ്പ് മാറ്റാനായി നാണയങ്ങള്‍ വിഴുങ്ങി 58കാരന്. മധ്യവയസ്കന്റെ
വയറ്റില്‍ നിന്നും പുറത്തെടുത്തത് 187 നാണയങ്ങള്‍. കര്‍ണാടക റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറ്റില്‍ നിന്നാണ് 1.5 കിലോഗ്രാം തൂക്കം വരുന്ന നാണയങ്ങള്‍ പുറത്തെടുത്തത്. ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.
എസ് നിജലിംഗപ്പ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള ഹംഗല്‍ ശ്രീ കുമാരേശ്വര്‍ ഹോസ്പിറ്റലില്‍ എക്സ്-റേയ്ക്കും എന്ഡോസ്കോപ്പിയ്ക്കും ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ 7 മാസം കൊണ്ടാണ് ഇയാള്‍ ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയതെന്നാണ് പറയുന്നത്. എപ്പോഴും വിശപ്പ് തോന്നുന്ന ‘പിക’ അസുഖമുള്ളതിനാലാണ് ഇയാള്‍ നാണയങ്ങളും കഴിച്ചു തുടങ്ങിയത്.
ഒരു രൂപ മുതല്‍ അഞ്ച് രൂപയുടെ വരെ നാണയത്തുട്ടുകള്‍ ഇയാള്‍ വിഴുങ്ങാറുണ്ടായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ധ്യാമപ്പയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ നാണയങ്ങള്‍ കണ്ടെത്തിയത്.
Discussion about this post