ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനിടെ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന ഡിഎംകെ നേതാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി. ഡി എം കെ കർഷക വിഭാഗത്തിന്റെ മുൻ നേതാവായ തങ്കവേലാണു മരിച്ചത്. 85 വയസായിരുന്നു. സേലം ജില്ലയിലെ മേട്ടൂർ തഴയൂരിലെ പാർട്ടി ഓഫീസിനു സമീപമാണു തങ്കവേൽ ജീവനൊടുക്കിയത്.
രാവിലെയോടെ പാർട്ടി ഓഫീസിലെത്തിലെത്തിയ തങ്കവേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തങ്കവേൽ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.
"சேலம் நங்கவள்ளி பகுதி தாழையூரைச் சேர்ந்த கழக விவசாய அணி முன்னாள் ஒன்றியப் பொறுப்பாளர் திரு. தங்கவேல் அவர்கள், இந்தித் திணிப்பிற்கு எதிராகத் தன்னுடலைத் தீக்கிரையாக்கிக் கொண்டார் என்றறிந்து வேதனையில் உழல்கிறேன்"
– கழகத் தலைவர் @mkstalin அவர்கள்.
விவரம்: https://t.co/vE1yozy2O5 pic.twitter.com/CrIxRofpRY
— DMK (@arivalayam) November 26, 2022
തമിഴ് ഭാഷ ഇവിടെയുള്ളപ്പോൾ ഹിന്ദി അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ല എന്നെഴുതിയ കേന്ദ്രസർക്കാരിനെ അഭിസംബോധന ചെയ്യുന്ന കടലാസ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. തങ്കവേലിന്റെ ദാരുണമായ വിയോഗവാർത്ത കേൾക്കാനിടയായതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post