മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്. മുംബൈയിലെ അകോള സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമില്‍ നിന്ന ട്രെയിന്‍ പതുക്കെ നീങ്ങാന്‍ തുടങ്ങിയ സമയത്താണ് അപകടമുണ്ടായത്. ഈ നേരത്ത് ഒരു യുവതി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
പക്ഷെ കാല് തെറ്റി യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ അകപ്പെടുകയായിരുന്നു. പടികള്‍ ഇറങ്ങിവരികയായിരുന്ന ഉദ്യോഗസ്ഥന് ഇതുകാണുകയും സെക്കന്റുകള്‍ക്കുള്ളില്‍ യുവതിയെ പിടിച്ചു പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ട് രക്ഷിക്കുകയും ആയിരുന്നു.
देवदूत…
देखिए किस फुर्ती से RPF जवान ने बुजुर्ग महिला की जान बचाई.. pic.twitter.com/497FNIjkjO— sunilkumar singh (@sunilcredible) November 27, 2022
ഒപ്പം സമീപത്ത് അപകടം കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്ന രണ്ടുപേരും ഉദ്യോഗസ്ഥനെ സഹായിക്കാനായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായതോടെ ഉദ്യോഗസ്ഥന് നിരവധിപ്പേര്‍ അഭിനന്ദനം അറിയിച്ചു.
Discussion about this post