ഓട്ടത്തിനിടെ ആംബുലൻസിന്റെ ഇന്ധനം തീർന്നു; ഇറങ്ങി തള്ളി ബന്ധുക്കൾ! ഒടുവിൽ രോഗി മരണപ്പെട്ടു, ദരുണം

ജയ്പുർ: അത്യാസന നിലയിൽ ആയ രോഗിയെയും കൊണ്ടുള്ള യാത്രയിൽ ഇന്ധനം തീർന്നു പെരുവഴിയിലായി ആംബുലൻസ്. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗിയും മരണപ്പെട്ടു. രാജസ്ഥാനിലെ ബനസ്വര ജില്ലയിൽ ശനിയാഴ്ചയാണ് ദാരുണ സംഭവം.

ഇന്ധനം തീർന്ന് വഴിയിൽ ആയ ആംബുലൻസ് രോഗിയുടെ ബന്ധുക്കളിറങ്ങി വണ്ടി തള്ളുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ബി.പി. വർമ്മ അറിയിച്ചു.

ആംബുലൻസ് സ്വകാര്യ വ്യക്തിയുടേതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വാഹനത്തിന്റെ ഉടമയുടെ ഭാ?ഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സംസ്ഥാന ആരോ?ഗ്യവകുപ്പിന് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടോയെന്ന് ബന്ധുക്കളോട് അന്വേഷിക്കുമെന്നും വർമ്മ കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി പ്രതാപ് ഖാചരിയാവസ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലും ജനങ്ങൾക്ക് സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കുന്നതാണ് സർക്കാരിന്റെ നയമെന്നും സ്വകാര്യ ആംബുലൻസ് ആയതിനാൽ സർക്കാർ സംവിധാനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version