മുംബൈ: നടനും സംവിധായകനുമായ പുനീത് ഇസ്സാറിന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിയെടുത്തയാള്‍ പിടിയില്‍. പുനീതിന്റെ ഇ മെയില്‍ ഉപയോഗിച്ച് 13.76 ലക്ഷം രൂപ കൈക്കലാക്കിയ ആളെയാണ് മുംബൈയില്‍ പിടികൂടിയത്.
അഭിഷേക് നാരായണ്‍ എന്ന 34-കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഇ മെയില്‍ പരിശോധിച്ച ഇസ്സാറിന് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി മനസ്സിലായിരുന്നു. തുടര്‍ന്നാണ ്‌പോലീസിനെ സമീപിച്ചത്.
സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ നടക്കാനിരിക്കുന്ന തന്റെ ജയ് ശ്രീറാം-രാമായണ്‍ ഷോയ്ക്കു വേണ്ടി ബുക്കിങ് നടത്തിയിരുന്നു. ബുക്കിങ് ഫീസായി 13.76 ലക്ഷം രൂപ അടച്ചിരുന്നു.
ഈ ബുക്കിങ് കാന്‍സല്‍ ചെയ്ത് റീഫണ്ടായി പണം ചോദിച്ചാണ് ഇസ്സാറിന്റെ അക്കൗണ്ടിലൂടെ അഭിഷേക് മെയില്‍ അയച്ചത്. തുടര്‍ന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് എത്തിച്ചാണ് തട്ടിപ്പ് നടത്തിയത്.
പിന്നീട് ഇസ്സാറിന്റെ പരാതിപ്രകാരം മൊബൈലിലേക്ക് വന്ന മെസേജുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി അഭിഷേക് നാരായണ്‍ അറസ്റ്റിലാവുകയായിരുന്നു. നോര്‍ത്ത് മുംബൈയിലെ മല്‍വാനിയിലെ മാധ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Discussion about this post