ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ കര്ഷകന് തീകൊളുത്തി മരിച്ചു. സേലം പിഎന്‍ പട്ടി സ്വദേശിയായ തങ്കവേല്‍ (85) ആണ് പ്രതിഷേധത്തിന്റെ ഭാഗമായി ജീവനൊടുക്കിയത്.
ശനിയാഴ്ച രാവിലെ 11ഓടെ തലൈയൂരിലെ ഡിഎംകെ പാര്‍ട്ടി ഓഫിസിനു മുന്പില് വച്ചായിരുന്നു ആത്മഹത്യ. പാഠ്യപദ്ധതിയില്‍ ഹിന്ദി കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നെന്നാണ് വിവരം.
തീകൊളുത്തുന്നതിനു മുന്‍പായി തങ്കവേല്‍ ഹിന്ദി ഭാഷയ്ക്കെതിരെ പോസ്റ്റര്‍ തയാറാക്കിയിരുന്നു. ‘മോഡി സര്‍ക്കാരേ, കേന്ദ്രസര്‍ക്കാരേ…ഹിന്ദി വേണ്ട, മാതൃഭാഷ തമിഴ് ഉള്ളപ്പോള്‍ ഹിന്ദി കോമാളി ഭാഷയാണ്. ഇത് വിദ്യാര്‍ഥികളുടെ ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ…’- എന്നാണ് തങ്കവേല്‍ പോസ്റ്ററില്‍ കുറിച്ചത്.
also read- ഗുരുവായൂരില്‍ ആനയിടഞ്ഞു; ദൃശ്യങ്ങള്‍ വിവാഹ വീഡിയോയില്‍ പതിഞ്ഞു
പിന്നീട് ഇദ്ദേഹം ദേഹത്ത് പൊട്രോളിച്ച് തീകൊളുത്തുകയായിരുന്നു. ഡിഎംകെയുടെ മുന്‍ കര്‍ഷ സംഘടനാ നേതാവായിരുന്നു തങ്കവേല്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
"சேலம் நங்கவள்ளி பகுதி தாழையூரைச் சேர்ந்த கழக விவசாய அணி முன்னாள் ஒன்றியப் பொறுப்பாளர் திரு. தங்கவேல் அவர்கள், இந்தித் திணிப்பிற்கு எதிராகத் தன்னுடலைத் தீக்கிரையாக்கிக் கொண்டார் என்றறிந்து வேதனையில் உழல்கிறேன்"
– கழகத் தலைவர் @mkstalin அவர்கள்.
விவரம்: https://t.co/vE1yozy2O5 pic.twitter.com/CrIxRofpRY
— DMK (@arivalayam) November 26, 2022
Discussion about this post