കോയമ്പത്തൂർ: സ്വപ്‌നം യാഥാർത്ഥ്യമാകുമ്പോൾ പലർക്കും സന്തോഷവും ആത്മനിർവൃതിയും ആനന്ദാശ്രുവും മറ്റുമാണ് അനുഭവപ്പെടുന്നത്. എന്നാൽ ഗോപിച്ചെട്ടിപ്പാളയം സ്വദേശിക്ക് സ്വപ്‌നം കണ്ടത് യാഥാർത്ഥ്യമായപ്പോൾ കണ്ണീർ മാത്രമായിരുന്നു ബാക്കി. കാരണം അതുവരെ ഉണ്ടായിരുന്ന നാക്ക് മുറിച്ചു മാറ്റേണ്ടതായി വന്നു. ഒരു സ്വപ്‌നമാണ് ഇയാളുടെ ജീവിതത്തെ തകർത്തത്.
54കാരനായ ഇയാൾ പതിവായി കണ്ടിരുന്ന സ്വപ്‌നം പാമ്പ് കടിക്കുന്നതായിരുന്നു. സ്വപ്‌നം വല്ലാതെ അലട്ടി തുടങ്ങിയ നിമിഷം ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചു. തുടർന്ന് ഒരു പൂജയ്ക്ക് തയ്യാറാകുവാനും ജ്യോതിഷി നിർദേശം നൽകി. പാമ്പിനെ വെച്ചു തന്നെയായിരുന്നു പൂജ ഒരുക്കിയിരുന്നത്. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തു.
പൂജ കഴിഞ്ഞപ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടാൻ പൂജാരി ആവശ്യപ്പെട്ടു. നിർദേശ പ്രകാരം ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് നാക്കിൽ തന്നെ ആഞ്ഞുകൊത്തി. ഉടനടി, കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. എങ്കിലും നാവ് മുറിച്ചു മാറ്റാൻ മാത്രമായിരുന്നു ഏക പരിഹാരം. ഒടുവിൽ നാവ് മുറിച്ചു മാറ്റുകയായിരുന്നു. 4 ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ഇയാളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.
Discussion about this post