പനജി: പുതുവര്‍ഷത്തില്‍ സര്‍വ്വ അസുഖങ്ങളെയും അവഗണിച്ച് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി. മൂക്കിലൂടെ കുഴലിട്ട നിലയില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ രാവിലെ 10.45 ഓടെയാണ് പരീക്കര്‍ സെക്രട്ടറിയേറ്റിലെത്തിയത്. പാന്‍ക്രിയാസ് ക്യാന്‍സറിനെത്തുടര്‍ന്നാണ് അദ്ദേഹം ഏറെക്കാലം അവധിയെടുത്തത്. അദ്ദേഹം ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.
അമേരിക്കയിലെയും മുംബൈയിലേയും ആശുപത്രികളിലെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി ഓഫീസിലെത്തിയത്. അവിടെയുണ്ടായിരുന്ന ആളുകളെ നോക്കി ചിരിച്ചു. ശേഷം സഹായികള്‍ക്കൊപ്പം മുന്നോട്ട് നീങ്ങി. നൂറോളം ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹം വരുന്നതറിഞ്ഞ് ഇങ്ങോട്ടേക്കെത്തിയിരുന്നു.
ഗോവ നിയമസഭാ സ്പീക്കറും മന്ത്രിമാരും ബിജെപി എംഎല്‍എമാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച് അവലോകനം നടത്താനും അടിയന്തരമായി നടത്തേണ്ട ഉത്തരവുകള്‍ക്കും മറ്റുമായി ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.