അമൃത്സര്‍: രാജ്യത്ത് മോഡി തരംഗത്തിന് മങ്ങല്‍ കൂടുതല്‍ വ്യക്തമാക്കി പഞ്ചാബ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയം. ഇപ്പോള്‍ വിജയതിളക്കത്തിന്റെ തേരിലാണ് കോണ്‍ഗ്രസ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് വിജയം വീണ്ടും ഉറപ്പിച്ചു.
അതേ സമയം തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദള്‍-ബിജെപി സഖ്യം രംഗത്തെത്തി. പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 13276 പഞ്ചായത്തുകളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് ജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയിച്ച സീറ്റുകളുടെ കൃത്യമായ കണക്കുകള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. വോട്ടെടുപ്പിനിടെ ചില സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. വോട്ടര്‍മാരെ ഭീതിയിലാക്കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം. ബിജെപിയുമായി സഖ്യത്തിലാണ് ശിരോമണി അകാലിദള്‍. എഎപിയും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
Discussion about this post