ഭക്ഷണ രീതി കൊണ്ടും വ്യായാമം കൊണ്ടും ആരോഗ്യം നിലനിർത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇതിനായി ജിമ്മിൽ എത്തുന്നവരും കുറവല്ല. ഇപ്പോൾ അത്തരത്തിൽ വ്യായാമം ചെയ്യാൻ ജിമ്മിൽ എത്തിയ 56കാരിയായ ചെന്നൈ സ്വദേശിനിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ജിം ഡ്രസ് ധരിച്ചല്ല, സാരി ധരിച്ചെത്തിയാണ് സ്ത്രീ വർക്കൗട്ടുകൾ നടത്തുന്നത്. ഹ്യൂമൻസ് ഓഫ് മദ്രാസും മദ്രാസ് ബാർബെല്ലുമാണ് വീഡിയോ സൈബർ ലോകത്ത് പങ്കുവെച്ചത്.
അച്ഛന്റെ വിയോഗം താങ്ങാനായില്ല; ഒരു മണിക്കൂറിന് ശേഷം മകൻ തൂങ്ങിമരിച്ചു
സാരി ഉടുത്ത് സ്ത്രീ ജിമ്മിൽ വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകൾ ഉപയോഗിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മരുമകളുടെ ഒപ്പമാണ് സ്ത്രീ വർക്കൗട്ടിന് എത്തിയത്. ‘എനിക്ക് 56 ആണ് പ്രായം, ഇപ്പോഴും ഞാൻ വർക്കൗട്ട് ചെയ്യുന്നു. നിങ്ങൾ എന്തെങ്കിലും പോസിറ്റീവായി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വസ്ത്രമോ പ്രായമോ അതിനൊരു തടസമല്ല.
ഞാനും എന്റെ മരുമകളും സ്ഥിരമായി വർക്കൗട്ട് ചെയ്യാറുണ്ട്. എന്റെ 52ാം വയസ്സിൽ കടുത്ത മുട്ടുവേദനയും കാലുവേദനയും വന്നത് കൊണ്ടാണ് ജിമ്മിൽ ചേർന്നത്. എന്റെ മകനാണ് ജിമ്മിൽ ചേരാൻ പറഞ്ഞത്. ജിമ്മിൽ ചേർന്ന് കൃത്യമായ വ്യായാമം ചെയ്തു തുടങ്ങിയപ്പോൾ എന്റെ വേദനയും മാറി. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഫിറ്റും ഹെൽത്തിയും ആണെന്ന് യുവതി പറയുന്നു.
Discussion about this post