ന്യൂഡല്‍ഹി: വിവാഹത്തിന് ഇന്ത്യന്‍ ആര്‍മിയെ ക്ഷണിച്ച് കത്തയച്ച് വരനും വധുവും. കല്യാണക്കുറിക്കൊപ്പം ഒരു കത്തും കൂടെ ചേര്‍ത്താണ് തിരുവനന്തപുരം സ്വദേശികളായ രാഹുലും കാര്‍ത്തികയും ഇന്ത്യന്‍ ആര്‍മിയെ വിവാഹത്തിന് ക്ഷണിച്ചത്. പട്ടാളക്കാരുടെ ത്യാഗത്തിന് കുറിപ്പിലൂടെ അവര്‍ നന്ദി പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
‘പ്രിയ യോദ്ധാക്കളെ,
നവംബര്‍ 10ന് ഞങ്ങള്‍ വിവാഹിതരാവുകയാണ്. നിങ്ങളുടെ സ്നേഹത്തിനും, നിശ്ചയദാര്‍ഢ്യത്തിനും, ദേശസ്നേഹത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ തന്നതിന് നന്ദി. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതില്‍ സന്തോഷം ഉണ്ട്.’
കത്ത് ലഭിച്ചതോടെ ഇന്ത്യന്‍ ആര്‍മി കല്യാണക്കുറിയും ഒപ്പമുണ്ടായിരുന്ന കത്തും തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം വിവാഹത്തിന് ക്ഷണിച്ചതിന് സേന നന്ദിയും അറിയിച്ചു.
‘വിവാഹത്തിന് ക്ഷണിച്ചതിന് രാഹുലിനും കാര്‍ത്തികക്കും നന്ദി. സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു’
എന്നാണ് ഇന്ത്യന്‍ ആര്‍മി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്.
Discussion about this post