നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. താലി കെട്ടുന്ന നിമിഷത്തിൽ കൂട്ടയടിയും വാക്കുതർക്കവും മറ്റം വാർത്തകളിൽ ഇടംനേടുന്ന ഒന്നാണ്. എന്നാൽ ഇപ്പോൾ അമ്പരപ്പിക്കുന്ന ഒരു കാരണത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് വധു പിന്മാറിയതാണ് ചൂട് പിടിക്കുന്നത്. വരന്റെ വീട്ടുകാർ സമ്മാനിച്ച വിവാഹവസ്ത്രം വില കുറഞ്ഞതാണെന്ന് കാണിച്ച് വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
വിവാഹത്തിന് ഒരുക്കങ്ങൾ പൂർത്തിയായി ദിവസങ്ങൾ ബാക്കി നിൽക്കെയായിരുന്നു വധു അപ്രതീക്ഷിതമായി വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഉത്തരാഖണ്ഡിലെ ഹൽധ്വനി സ്വദേശിയായ യുവതിയാണ് വിവാഹത്തിന് നോ പറഞ്ഞത്. 10,000 രൂപയുടെ ലെഹങ്കയാണത്രേ ഇവര് വധുവിന് നൽകിയത്. എന്നാലിത് ‘ചീപ്പ്’ ആണെന്ന് ചൂണ്ടിക്കാട്ടി വധുവും വീട്ടുകാരും വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇതോടെ വരന്റെ വീട്ടുകാർ പോലീസിനെ സമീപിച്ചു.
ശേഷം, പോലീസ് ഒരു തവണ പ്രശ്‌നം പറഞ്ഞുപരിഹരിക്കാൻ ശ്രമിച്ചെങ്കിലും ക്ഷണക്കത്ത് അടിച്ച് എല്ലാവരെയും തങ്ങൾ വിവാഹത്തിന് ക്ഷണിച്ചുവെന്നും ഇനിയെന്താണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ട് വീണ്ടും വരൻ വീട്ടുകാർ പ്രശ്‌നങ്ങളുണ്ടാക്കിയതോടെ രണ്ടാമതും പോലീസ് തന്നെ രംഗത്ത് വന്നു. തുടർന്ന് ഇരുവീട്ടുകാരും വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നവംബർ അഞ്ചിലേക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
Discussion about this post