നാടിനെ നടുക്കിയ ശ്രദ്ധ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍. പങ്കാളിയായ അഫ്താബില്‍ നിന്നും ശ്രദ്ധ നിരന്തരം ശാരീരിക മാനസിക പീഡനമേറ്റിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധയുടെ എസ്ഒഎസ് സന്ദേശമെത്തിയിരുന്നുവെന്ന് ബാല്യകാല സുഹൃത്ത് പറഞ്ഞു.
‘ എന്നെ രക്ഷിക്കൂ, ഇല്ലെങ്കില്‍ ശവശരീരമാകും കിട്ടുക’ എന്നായിരുന്നു ശ്രദ്ധ അയച്ച സന്ദേശം. എന്നാല്‍ തനിക്ക് പിന്നീട് ശ്രദ്ധയെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് സുഹൃത്ത് പറയുന്നു. നിരന്തരം അഫ്താബ് ഉപദ്രവിക്കാറുണ്ടെന്ന് ശ്രദ്ധ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
അഫ്താബില്‍ നിന്നും രക്ഷപെടണം എന്നുണ്ടെന്നും പക്ഷേ ഇറങ്ങിപ്പോരാന്‍ സാധിക്കുന്നില്ലെന്നും ശ്രദ്ധ ഒരിക്കല്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. ഡേറ്റിങ് ആപ്പായ ബംപിളിലാണ് അഫ്താബും ശ്രദ്ധയും കണ്ടുമുട്ടിയത്. മൂന്ന് വര്‍ഷം ഇരുവരും ഒന്നിച്ച് താമസിച്ചു.
വിവാഹം കഴിക്കാന്‍ ശ്രദ്ധ നിര്‍ബന്ധിച്ചതോടെ യുവതിയെ അഫ്താബ് കൊലപ്പെടുത്തുകയായിരുന്നു. ശ്രദ്ധയെ കൊന്ന് 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിലാണ് ശരീരം സൂക്ഷിച്ചിരുന്നത്. പിന്നീട് ശരീര ഭാഗങ്ങള്‍ ഇയാള്‍ ഛത്തര്‍പൂരിനടുത്ത കാട്ടില്‍ മറവ് ചെയ്തിരുന്നു.
Discussion about this post