അമ്മമാരെ സന്തോഷിപ്പിക്കുന്നതാണ് ജീവിതത്തിലെ സൗഭാഗ്യം. ദിവസവും പലതരത്തില്‍ പ്രചോദനം പകരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിക്കുന്ന മകന്റെ വീഡിയോ ആണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. മകന് ഇത് നല്‍കുമ്പോഴുളള അമ്മയുടെ മുഖഭാവവും സന്തോഷവും ആണ് വീഡിയോയില്‍ വൈറലാക്കുന്നത്.
छोटा सा गिफ्ट मम्मी के लिए 👩❤️💋👨🎁💐 pic.twitter.com/WPUc7fTvRj
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 14, 2022
നിലത്തിരുന്ന് ഭക്ഷണം വിളമ്പുന്നതിനിടെ ആണ് മകന് പുറകില്‍ നിന്ന് അമ്മയ്ക്ക് മാല കഴുത്തില്‍ ഇട്ടുകൊടുക്കുന്നത്. ശരിക്കും സര്‍പ്രൈസായ അമ്മ ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ ക്യാമറയില്‍ നോക്കുകയായിരുന്നു. ശേഷം മാലയിലും മകനെയും നോക്കി, പിന്നെ സന്തോഷം കൊണ്ട് ചിരിക്കുകയായിരുന്നു.
Read Also: ‘ജന്മദിനാശംസകള്…ഈ ദിവസം ആഘോഷിക്കൂ’; സാനിയയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് ഷുഹൈബ്
ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ നിമിഷമെന്നും മക്കളായാല്‍ ഇങ്ങനെ വേണമെന്നും പലരും കമന്റ് ചെയ്തു.
Discussion about this post