അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസിലെ പ്രതിയുടെ മകളെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി. നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷക്കപ്പെട്ടയാളുടെ മകളാണ് വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരിക്കുന്നത്. നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തില്‍ നിന്നാണ് ബിജെപി പായല്‍ കുക്രാനിയെ മത്സരിപ്പിക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട മനോജ് കുക്രാനിയുടെ മകളായ പായല്‍ കുക്രാനിയെയാണ് നരോദ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. 2015-മുതല്‍ ജാമ്യത്തിലുള്ള മനോജ് കുക്രാനി മകള്‍ക്കുവേണ്ടി സജീവ പ്രചാരണത്തിന് ഇറങ്ങിയിട്ടുമുണ്ട്.
ALSO READ- ട്വന്റി-20 ലോക കിരീടം ഇംഗ്ലണ്ടിന്; പാകിസ്താന് നിരാശ
പായല്‍ കുക്രാനിയെ നരോദയിലെ സ്ഥാനാര്‍ത്ഥിയാക്കിയത് സിറ്റിങ് എംഎല്‍എ ബല്‍റാം തവാനിയെ മാറ്റിയാണ്. അതേസമയം, കലാപത്തിലെ പ്രതികള്‍ക്ക് ബിജെപി നേരിട്ടു പ്രതിഫലംകൊടുക്കുന്നതിന്റെ തെളിവാണ് പായല്‍ കുക്രാനിയുടെ സ്ഥാനാര്‍ഥിത്വമെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍.
2002-ലെ ഗുജറാത്ത് കലാപത്തില്‍ നരോദയില്‍ 97 പേരെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട 32 പേരില്‍ ഒരാളാണ് പായലിന്റെ പിതാവ്. 2012-ലാണ് മനോജ് കുക്രണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
Discussion about this post