പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ചു, പീഡനവും; അമ്മയും കാമുകനും അറസ്റ്റില്‍

പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

rape

മുംബൈ: പതിനഞ്ച് വയസ്സുള്ള മകളെ 28 കാരനായ സ്വന്തം കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ച് കൊടുത്ത സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

also read: പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ കടുവയെ കണ്ട് പേടിച്ചു, ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു

36 കാരിയായ അമ്മയാണ് മകളെ കാമുകന് വിവാഹം ചെയ്തുകൊടുത്തത്. തുടര്‍ന്ന് ഇവര്‍ മകളെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തന്റെ ദുരിതം പെണ്‍കുട്ടി ക്ലാസിലെ സുഹൃത്തിനോട് വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സുഹൃത്തായ പെണ്‍കുട്ടി ഇക്കാര്യം സാമൂഹിക പ്രവര്‍ത്തകയോട് പറഞ്ഞു. തുടര്‍ന്ന് ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകളെ വിവാഹത്തിന് സമ്മതിപ്പിച്ചത്.

also read; പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ കടുവയെ കണ്ട് പേടിച്ചു, ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു

യുവാവ് ഇവരുടെ അകന്ന ബന്ധുവാണ്. അമ്മയ്ക്ക് ഇയാളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇത് മറയ്ക്കാന്‍ വേണ്ടിയാണ് സ്വന്തം മകളെ വിവാഹം ചെയ്തുകൊടുത്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version