ചെന്നൈ: ബിരിയാണിയെ ചൊല്ലിയുള്ള തർക്കത്തിന്റെ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊളുത്തി ഭർത്താവ്. ഓടിയെത്തി ഭർത്താവിനെ കെട്ടിപ്പിടിച്ചതിനാൽ ഇരുവരും സാരമായി പൊള്ളലേറ്റു. ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടുപേരും മരണപ്പെട്ടു. ചെന്നൈയിലെ അയണാവാരത്താണ് ദാരുണ സംഭവം നടന്നത്.
‘ഒരു ജനപ്രിയ സ്പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല ആര്യ രാജേന്ദ്രന് മേയറായത്’: പിവി അന്‍വര്‍ എംഎല്‍എ
റെയിൽവേ ജീവനക്കാരനായി റിട്ടയർ ചെയ്ത കരുണാകരൻ (74), ഭാര്യ പത്മാവതി (70) എന്നിവരാണ് മരണപ്പെട്ടത്. ആദ്യം ആത്മഹത്യയാണെന്നാണ് നാട്ടുകാരും പോലീസും ധരിച്ചത്. എന്നാൽ പിന്നീട് പത്മാവതിയുടെ മരണ മൊഴിയിൽ നിന്നാണ് നടന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞത്. കരുണാകരനും പത്മാവതിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർക്ക് നാല് മക്കളുണ്ടെങ്കിലും എല്ലാവരും അവരവരുടെ കുടുംബങ്ങളുമായി വേറെയാണ് താമസം.
വയസ്സായ തങ്ങളെ നോക്കാൻ ആരുമില്ലാതിരുന്നതിൽ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട് അയൽവാസികളെത്തിയപ്പോൾ പൊള്ളലേറ്റ നിലയിൽ ഇരുവരേയും കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കരുണാകരന് 50 ശതമാനവും പത്മാവതിക്ക് 65 ശതമാനവും പൊള്ളലേറ്റിരുന്നു. പിന്നാലെ മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി കരുണാകരൻ ഹോട്ടലിൽ നിന്ന് ഒരു ബിരിയാണി പാഴ്സൽ വാങ്ങി. ഇത് വീട്ടിൽ കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിക്കുന്നത് കണ്ട ഭാര്യ തനിക്ക് ബിരിയാണി നൽകാത്തത് ചോദ്യം ചെയ്തു. ഇതാണ് തർക്കത്തിലും പിന്നീട് കൊലപാതക ശ്രമത്തിലേയ്ക്കും എത്തിയത്.
Discussion about this post