കോലാര്‍: ഭാര്യ നാലാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു, വിഷമം സഹിക്കാനാവാതെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ശ്രീനിവാസപൂരിലാണ് സംഭവം. 34 കാരനായ ലോകേഷ് ആണ് ആത്മഹത്യ ചെയ്തത്. ആണ്‍കുഞ്ഞില്ലാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സെറ്റിഹള്ളിയിലെ വീട്ടിലാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചെയാണ് ലോകേഷിന്റെ അമ്മ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഒമ്പത് വര്‍ഷം മുമ്പ് ആന്ധ്രാപ്രദേശിലെ പുംഗനൂര്‍ സ്വദേശിയായ യുവതിയെ ലോകേഷ് വിവാഹം കഴിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് മൂന്നാമത്തെ മകള്‍ ജനിച്ചപ്പോള്‍, ആണ്‍കുഞ്ഞില്ലാത്തതില്‍ ലോകേഷ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അന്ന് ജീവിതം അവസാനിപ്പിക്കുമെന്ന് ചില സുഹൃത്തുക്കളോട് പറയുകയും ചെയ്തു. എന്നാല്‍, സുഹൃത്തുക്കള്‍ ഇടപെട്ട് സമാധാനിപ്പിച്ചു. ലോകേഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായതോടെ ആണ്‍കുഞ്ഞാകുമെന്ന് പ്രതീക്ഷിച്ചു.
എന്നാല്‍ വെള്ളിയാഴ്ച മുല്‍ബാഗലിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. നാലാമതും പെണ്‍കുഞ്ഞ് പിറന്നതോടെ ലോകേഷ് അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്ത് നാഗഭൂഷണ പറഞ്ഞു. അത്താഴം കഴിച്ച ശേഷം മുറിയില്‍ ഉറങ്ങാന്‍ പോയ ലോകേഷിനെ പിറ്റേദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post