വിദ്യാർത്ഥിനിയോടുള്ള കടുത്ത പ്രണയത്തെ തുടർന്ന് വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക. രാജസ്ഥാനിലെ ഒരു അധ്യാപിക തന്റെ പ്രണയിനിയെ സ്വന്തമാക്കുവാൻ തന്റെ സ്വത്വം പോലും മാറാൻ തുനിഞ്ഞത്. ഈ പ്രണയകഥയും വിവാഹവും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്.
ഭാരത്പുരിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ മീരയാണ് തന്റെ വിദ്യാർഥിനിയായ കൽപന ഫൗസിദാറിനെ വിവാഹം ചെയ്യുവാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. കൽപനയുമായി മീര വർഷങ്ങളായി പ്രണയത്തിലായിരുന്നു. സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കബഡി കളിക്കാരി കൂടിയായിരുന്നു കൽപന. ഇതോടെ ഇരുവരും ഗ്രൗണ്ടിൽവെച്ച് കാണുന്നതും പതിവായി.
Bharatpur, Rajasthan | Teacher undergoes gender change surgery to become a male & marry a student
"I always wished to undergo surgery to change my gender. I had my first surgery in December 2019," says Aarav Kuntal, teacher who changed his gender pic.twitter.com/S70JGrprwr
— ANI MP/CG/Rajasthan (@ANI_MP_CG_RJ) November 8, 2022
രാജസ്ഥാന് വേണ്ടി കബഡി കളിച്ചിട്ടുള്ള കൽപന ദുബായിൽ നടന്ന അന്താരാഷ്ട്ര ടൂർണമെന്റിലും പങ്കെടുത്തിരുന്നു. അന്ന് ടീമിനൊപ്പം മീരയും ദുബായിലേക്ക് പോയിരുന്നു. ഈ കൂടിച്ചേരലുകൾ ഇവരുടെ ബന്ധത്തിന്റെ ആഴംകൂട്ടി. സൗഹൃദം പതിയെ പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. വിവാഹിതരാകാൻ തീരുമാനിച്ചതോടെ മീര ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ആരവ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
‘ഞാൻ ഒരു പെൺകുട്ടി ആയാണ് ജനിച്ചത്. എന്നാൽ എന്റെ മനസ്സിൽ ഞാൻ എപ്പോഴും ആൺകുട്ടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നത് ആഗ്രഹിച്ച കാര്യമായിരുന്നു. 2019-ൽ ആദ്യ ശസ്ത്രക്രിയ ചെയ്തു.’ മീര പറയുന്നു. മീരയുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും പുരുഷനായി മാറിയില്ലെങ്കിലും മീരയെ തന്നെ വിവാഹം കഴിക്കുമായിരുന്നെന്നും കൽപനയും കൂട്ടിച്ചേർത്തു.