ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതിന്റെ തുടക്കമെന്നോണം രാജസ്ഥാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് 189 ഗവണ്‍മെന്റ് കോളേജുകളില്‍ സൗജന്യ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.
പദ്ധതി പ്രാവര്‍ത്തികമായാല്‍ മുഴുവന്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകും രാജസ്ഥാന്‍.
അടുത്ത വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുന്ന ജൂലൈ മുതലാകും പദ്ധതി നടപ്പാക്കുക. 2.5 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏതാനും സ്‌കൂളുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മെഷിന്‍ സ്ഥാപിച്ചിരുന്നു.
2.8 ലക്ഷം പെണ്‍കുട്ടികളാണ് രാജസ്ഥാനിലെ ഗവണ്‍മെന്റ് കോളേജുകളില്‍ പഠിക്കുന്നത്. ഇതില്‍ നിരവധി നിര്‍ധനരായ കുട്ടികളും ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ ആരോഗ്യ ഉപദേശകസമതിയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Discussion about this post