മുംബൈ: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്താന് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കും തമ്മില്‍ പിരിഞ്ഞോ? കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം ഇതാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട സ്റ്റോറിയാണ് സാനിയയും മാലിക്കും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു ദിവസങ്ങള്‍ക്കു മുന്‍പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരുന്നു.
‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍’ എന്നാണു സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നത്. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണമെന്ന് സാനിയ മിര്‍സ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു ടിവി ഷോയ്ക്കിടെ മാലിക്ക് സാനിയയെ പറ്റിച്ചതായി ചില പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സാനിയയോ, മാലിക്കോ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.
2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബ് മാലിക്കും വിവാഹിതരായത്. ഇവര്‍ക്കു നാലു വയസ്സുള്ള കുട്ടിയുണ്ട്. അടുത്തിടെ മകന്റെ പിറന്നാള്‍ ആഘോഷം ദുബായില്‍വച്ചു നടത്തിയിരുന്നു. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ മാലിക്ക് മാത്രമാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
Discussion about this post