ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി തോട്ടത്തില്‍ ബി രാധാകൃഷ്ണന് അധികാരത്തിലേറി. ആന്ധ്രാ, തെലുങ്കാന സംസ്ഥാനവിഭജനം കഴിഞ്ഞ് അഞ്ചുവര്‍ഷം പൂര്‍ത്തിയായ ശേഷമാണ് ഹൈക്കോടതി വിഭജിച്ചത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ പങ്കെടുത്തു.
ഹൈദരാബാദിലെ ഹൈക്കോടതി മന്ദിരത്തിലാണ് തെലങ്കാനയുടെ ഹൈക്കോടതിയായി പ്രവര്‍ത്തിക്കുന്നത്. അമരാവതിയില്‍ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍ ഇന്നുമുതല്‍ ആന്ധ്രാ ഹൈക്കോടതിയും പ്രവര്‍ത്തിച്ച് തുടങ്ങും.
ഹൈദരാബാദിലെ ഹൈക്കോടതി ആന്ധ്രാപ്രദേശിനും തെലുങ്കാനയ്ക്കും വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Discussion about this post