ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കഴിഞ്ഞ ദിവസമാണ് താരങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ കുഞ്ഞ് എത്തിയത്. പെണ്‍കുഞ്ഞ് പിറന്നത് ആഘോഷമാക്കുകയാണ് സഹപ്രവര്‍ത്തകരും കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം. ആലിയ തന്നെയാണ് ഞായറാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്.
ഇതോടെ ആശംസകളുമായി താരങ്ങളുടെ നീണ്ട നിര തന്നെ രംഗത്തെത്തി. ഏവരും പ്രിയപ്പെട്ടവരുടെ സന്തോഷത്തില്‍ പങ്കുകൊള്ളുന്നതായി അറിയിക്കുകയും ആലിയയ്ക്കും രണ്‍ബീറിനും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ഇപ്പോഴിതാ പ്രമുഖ ഡയറി ബ്രാന്‍ഡായ ‘അമൂലും’ ആലിയയ്ക്കും രണ്‍ബീറിനും ആശംസകളറിയിച്ച് മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ‘അമൂല്‍’ ആലിയയ്ക്കും രണ്‍ബീറിനും ആശംസകളറിയിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ കുടുംബചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇതില്‍ ആലിയയെയും രണ്‍ബീറിനെയും കുഞ്ഞിനെയും പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ രൂപങ്ങളാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. പിറകിലായി കുഞ്ഞ് പിറന്നുവെന്ന് അറിയിക്കുമ്പോള്‍ ആലിയ പങ്കുവച്ച സിംഹകുടുംബത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തില്‍ ‘ആലിയ ഭേട്ടി’ എന്നും ‘അട്ടേര്‍ലി ഡോട്ടേര്ലി ഡെലീഷ്യസ്’ എന്നുമെല്ലാം ആലിയയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് കുറിച്ചിട്ടുണ്ട്
Discussion about this post