ബൈക്ക് റോഡിലെ കുഴിയിൽ വീണു, മരണത്തിൽ നിന്ന് കരകയറിയത് തലനാരിഴയ്ക്ക്; കുഴിയടയ്ക്കാൻ നേരിട്ടിറങ്ങി ദമ്പതികൾ, സംഭവം ബംഗളൂരുവിൽ

ബംഗളൂരു: ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയും മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ദമ്പതികൾ റോഡിലേയ്ക്ക് ഇറങ്ങി കുഴികൾ അടച്ച് ദമ്പതികൾ. ബംഗളൂരുവിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. മല്ലേശ്വരത്ത് താമസിക്കുന്ന നാഗമണിയും ഭർത്താവുമാണ് കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങിയത്.

ഞങ്ങളുടെ ദുരിതം അറിയണം, ജയിലിൽ കൊതുക് വല അത്യാവശ്യം; അടിച്ചുകൊന്ന കൊതുകുകളെ കുപ്പിയിലാക്കി കോടതിയിലെത്തി ഗുണ്ടാത്തലവൻ

വെള്ളിയാഴ്ച രാവിലെ നാഗമണിയുടെ ഭർത്താവ് പുറത്തു പോയപ്പോൾ കുഴിയിൽ തെന്നി ബൈക്ക് മറിഞ്ഞു. ഈ സമയം, എതിർദിശയിൽ വന്ന വാഹനം കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇതോടെയാണ് ഇരുവരും റോഡിലേയ്ക്ക് കുഴിയടയ്ക്കാൻ തീരുമാനിച്ച് ഇറങ്ങിയത്. കുഴിയിൽ വീണ് ആർക്കും പരിക്ക് പറ്റാതിരിക്കട്ടെ എന്നുകരുതിയാണ് ഈ തീരുമാനമെന്നും ഈ ദമ്പതികൾ പറയുന്നു.

അതേസമയം, റോഡിലെ കുഴി അടയ്ക്കാത്തതിൽ കോർപ്പറേഷന് നിരന്തരമായി കോടതിയിൽ നിന്നും വിമർശനമുയരുന്നിരുന്നു. ഇതിനിടെയാണ് ദമ്പതിമാർ റോഡിലെ കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങിയത്. വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാണ്.മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ടാഗ് ചെയ്തുകൊണ്ടാണ് പലരും സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കുന്നത്.

Exit mobile version