ഞങ്ങളുടെ ദുരിതം അറിയണം, ജയിലിൽ കൊതുക് വല അത്യാവശ്യം; അടിച്ചുകൊന്ന കൊതുകുകളെ കുപ്പിയിലാക്കി കോടതിയിലെത്തി ഗുണ്ടാത്തലവൻ

മുംബൈ: അടിച്ചുകൊന്ന കൊതുകുകളെ കുപ്പിയിലാക്കി കോടതിയിലെത്തി ഗുണ്ടാത്തലവൻ കോടതിയിലെത്തിയത് കൗതുകമായി. തങ്ങൾക്ക് ജയിലിൽ കൊതുക് വല വേണമെന്ന ആവശ്യവുമായാണ് ഗുണ്ടാത്തലവൻ ഇജാസ് ലക്ക്ഡവാല മുംബൈ കോടതിയെ സമീപിച്ചത്. അതേസമയം, ഈ അപേക്ഷ ഇജാസ് നൽകിയെങ്കിലും കോടതി തള്ളികളഞ്ഞു.

ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ പിറ്റേന്ന് പൊള്ളലേറ്റ് മരിച്ചു; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു; സംഭവം കാക്കനാട്

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇജാസിനെ 2020 ജനുവരിയിലാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് ഇജാസ്. 2020-ൽ ജുഡീഷ്യൽ കേസിൽ അകത്തായപ്പോൾ കൊതുകുവല ഉപയോഗിക്കാൻ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിടിച്ചെടുക്കുകയായിരുന്നു.

ഇയാൾക്ക് കൊതുകുവലയല്ലാതെ മറ്റു പ്രതിരോധങ്ങൾ പരീക്ഷിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് കോടി അപേക്ഷ തള്ളി കളഞ്ഞത്. ഇജാസിന് പുറമേ മറ്റു പ്രതികളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം കോടതി തള്ളുകയായിരുന്നു.

Exit mobile version