ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ഊബര്‍ ടാക്‌സി വിളിച്ച് യാത്ര തുടങ്ങിയതിന് ശേഷമാണ് രാഹുല്‍ ശശി ശ്രദ്ധിച്ചത്. മുന്‍ സീറ്റില്‍ ഡ്രൈവറെ കൂടാതെ ഒരു പെണ്‍കുഞ്ഞ് ഉറങ്ങുന്നു. ഈ കുട്ടി നിങ്ങളുടെ മകളാണോയെന്ന് ഡ്രൈവറോട് ചോദിക്കാന്‍ രാഹുല്‍ മടിച്ചില്ല. കുട്ടി എന്റെ മകളാണെന്നും സ്‌ക്കൂള്‍ അവധി ആയതിനാലാണ് മകളെ നോക്കികൊണ്ട് ജോലി നോക്കുന്നതെന്നും ഡ്രൈവറായ നന്ദിനി പറുപടി പറഞ്ഞു.
also read: ദേഷ്യം സഹിക്കാനായില്ല, കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്നു എട്ട് വയസുകാരന്‍
യാത്രയ്ക്ക് ശേഷം രാഹുല്‍ അവര്‍ക്കൊപ്പം ഫോട്ടൊ എടുത്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ നന്ദിനിയെ ലോകത്തിന് പരിചയപ്പെടുത്തി. നിമിഷങ്ങള്‍ക്കകം തന്നെ റോഡിലൂടെ പായുന്ന ഈ പെണ്‍പുലിയെ സൈബര്‍ലോകം ഏറ്റെടുത്തു.
ഉറങ്ങുന്ന മകളെ മുന്‍സീറ്റില്‍ ഇരുത്തി ജീവിക്കാനായി ടാക്‌സി ഓടിക്കുന്ന വനിത ഡ്രൈവര്‍. ബാംഗ്ലൂര്‍ പോലുള്ള മഹാനഗരത്തില്‍ മകളോടൊപ്പം ജീവിതത്തോട് പോരാടുകയാണ് നന്ദിനി. ഒരു ബിസിനസ് സംരംഭക ആകാന്‍ ആഗ്രഹിച്ച നന്ദിനി ഫുഡ് ട്രക്ക് ബിസിനസ് നടത്തിയാണ് ജീവിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ കടന്നുവരവോടെ എല്ലാം താളംതെറ്റി, ബിസിനസ് പൊളിഞ്ഞു.
ALSO READ; ദേഷ്യം സഹിക്കാനായില്ല, കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്നു എട്ട് വയസുകാരന്‍
എന്നാലും തളര്‍ന്നില്ല ജീവിക്കാനായി അവര്‍ ഡ്രൈവര്‍ കുപ്പായം അണിഞ്ഞു. ദിവസത്തില്‍ 12 മണിക്കൂര്‍ ടാക്‌സി ഓടിച്ചാണ് ഇവര്‍ കുടുംബം നോക്കുന്നത്. തളരാതെ തോറ്റുകൊടുക്കാതെ പ്രതിസന്ധികളോട് പോരാടുന്ന രാജ്യത്തെ പെണ്‍മനസുകള്‍ക്ക് ഊര്‍ജമാവുകയാണ് നന്ദിനി.