അഹമ്മദാബാദ്: 136 പേരുടെ ജീവൻ എടുത്ത മോർബി തൂക്കുപാലം അപകടത്തിൽ വിശദീകരണവുമായി ഒറിവ ഗ്രൂപ്പ് മാനേജൻ ആണ് കോടതിയിൽ എല്ലാം ദൈവ വിധി എന്ന് പറഞ്ഞത്. കേസിൽ മാനേജർ ദീപക് പരീഖ് അറസ്റ്റിലായിരുന്നു. ജില്ലാ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അപകടം ദൈവവിധിയാണെന്ന് അദ്ദേഹം പരാമർശം നടത്തിയത്.
പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതല ഒറിവ കമ്പനിക്കായിരുന്നു. അപകടം നടന്നതിന് പിന്നാലെയാണ് കമ്പനി മാനേജർ അറസ്റ്റിലായത്. അതേസമയം, അപകടത്തിൽ ഒറിവ കമ്പനിക്ക് സംഭവിച്ചത് ഗുരുതര പിഴവുകളാണെന്ന് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. പാലത്തിന്റെ കേബിളുകൾ തുരുമ്പിച്ചിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പാലത്തിന്റെ കേബിളുകൾ മാറ്റിയിരുന്നില്ലെന്നും ഗ്രീസും ഓയിലും ഇല്ലായിരുന്നെന്നും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പാലം പുതുക്കി നിർമ്മിക്കാനായി ടെന്റർ നടപടികൾ നടന്നിട്ടില്ലെന്നും കോൺട്രാക്ട് ഓറിവ ഗ്രൂപ്പിന് നേരിട്ട് നൽകുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അപകടം നടന്ന സംഭവത്തിൽ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് അപകടം നടന്നത്.
അതേസമയം, അപകടത്തിലേയ്ക്ക് വഴിവെച്ചത് ഒരു കൂട്ടം യുവാക്കളുടെ പരാക്രമം മൂലമാണെന്നും വിമർശനം ഉയർന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ദൃശ്യങ്ങളിൽ യുവാക്കൾ പാലം കുലുക്കുന്നതും ചാടുന്നതും വ്യക്തമാണ്. പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ പാലം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ 135 പേരാണ് മരിച്ചത്.
Discussion about this post