ന്യൂഡൽഹി: വീട്ടിൽ കയറി ദമ്പതിമാരെയും വീട്ടുജോലിക്കാരെയും കൊലപ്പെടുത്തി അജ്ഞാത സംഘം. ഡൽഹി അശോക് വിഹാറിൽ താമസിക്കുന്ന സമീർ അഹുജ, ഭാര്യ ശാലു, ജോലിക്കാരി സപ്ന എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ട് വയസുള്ള പെൺകുട്ടിയെ മാത്രമാണ് സംഘം ഉപദ്രവിക്കാതെ വിട്ടത്.
ചൊവ്വാഴ്ച രാവിലെ സമീറിന്റെ വീട്ടിൽ മൂവരെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ അജ്ഞാതസംഘം മൂവരെയും കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ 7.30-ഓടെയാണ് ജോലിക്കാരിയായ സപ്ന വീട്ടിലെത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു.
പിന്നാലെയാണ് ബൈക്കുകളിലായി അഞ്ചംഗസംഘം വീട്ടിലെത്തിയത്. ഇവർ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post