നരേന്ദ്ര മോഡി സന്ദർശനത്തിനെത്തുന്നു; തൂക്കുപാല ദുരന്തത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രി നവീകരിച്ചത് ഒറ്റരാത്രി കൊണ്ട്!

മോർബി: 140 ഓളം പേരുടെ ജീവനെടുത്ത തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബി പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിക്കുന്നു. ഇതിന്റെ ഭാഗമായി ദുരന്തത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റ രാത്രി കൊണ്ട് നവീകരിച്ചു. പെയിന്റിങ്ങും മറ്റു അറ്റക്കുറ്റപണികളും ധൃതിപിടിച്ചാണ് നടത്തിയത്. ഇവിടെ സന്ദർശിക്കുന്ന മോഡി മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും പ്രധാനമന്ത്രി കാണും.

മതം പ്രശ്‌നം, ഷാരോണിന്റേത് ദുരഭിമാനക്കൊല?, ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികള്‍, പിതാവിനെ കേസില്‍ പ്രതിയാക്കാത്തത് ഒറ്റക്കാരണം കൊണ്ട്

കൂടാതെ, തിങ്കളാഴ്ച രാത്രിയിലുള്ള ഈ ശുദ്ധികലശം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ 100-ൽ അധികം പേർക്കാണ് പരിക്കേറ്റിരുന്നത്. ഇവരിൽ ഭൂരിപക്ഷം പേരെയും മോർബി സിവിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോർബി സന്ദർശനത്തിന് എത്തുന്നത്. ഇതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആശുപത്രിയിൽ വ്യാപക നവീകരണ പ്രവൃത്തികൾ നടത്തിയത്.

ചുമരുകളിൽ പെയിന്റടിച്ചും, പുതിയ വാട്ടർ കൂളറുകൾ എത്തിച്ചും ദുരന്തത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച വാർഡുകളിൽ ബെഡ്ഷീറ്റുകളെല്ലാം മാറ്റിയാണ് പണികൾ തീർത്തത്. രാത്രി വൈകിയും ചൊവ്വാഴ്ച പുലർച്ചെ വരെയും നിരവധി തൊഴിലാളികാണ് ആശുപത്രിയിൽ ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നത്.

പ്രധാനമന്ത്രി സന്ദർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പെയിന്റടിച്ചിട്ടുണ്ട്. ടൈലുകളടക്കം മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദുരന്തപ്രദേശത്ത് പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട് ഉറപ്പാക്കാൻ ബിജെപി ഇവന്റ് മാനേജ്‌മെന്റ് തിരക്കിലാണെന്ന് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ആരോപിച്ചു.’ദുരന്ത ഇവന്റ്’ എന്ന അടികുറിപ്പോടെയാണ് നവീകരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കോൺഗ്രസ് പങ്കുവെച്ചത്.

Exit mobile version