ഹരിയാന: വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദേശീയ തലത്തില്‍ വ്യാജ വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു വാര്‍ത്തയും മറ്റുള്ളവര്‍ക്ക് അയക്കുന്നതിനു മുമ്പ് അതിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച് അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും മോഡി കൂട്ടിചേര്‍ത്തു.
ഏതൊരു വാര്‍ത്തയുടെയും സത്യസന്ധത തിരിച്ചറിയാനുള്ള നിരവധി സാധ്യതകള്‍ ഉണ്ട്. വ്യത്യസ്ത ഇടങ്ങളില്‍ തിരയുകയാണെങ്കില്‍ അതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് ലഭിക്കും.
ഏതൊരു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പ് പത്തുവട്ടമെങ്കിലും ചിന്തിക്കണം. അതിലെ വ്യക്തത ഉറപ്പുവരുത്തുകയും വേണം. അതിന് സാങ്കേതിക വിദ്യകള്‍ക്ക് വലിയ പങ്കുവഹിക്കാനാകും.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് തൊഴില്‍ മേഖലയിലെ സംവരണത്തെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്ന് രാജ്യത്തിന് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വാര്‍ത്തകളിലെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് ജനങ്ങളില്‍ ബോധവല്കരിച്ചേ മതിയാകൂ’, ഹരിയാനയില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ നരേന്ദ്ര മോഡി പറഞ്ഞു.
Discussion about this post