മുംബൈ: അകന്നുകഴിയുന്ന ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ യുവതി നല്കി ഭര്‍തൃപീഡന കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്.
സ്ത്രീയോട് കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് വേലക്കാരിയുടെ ജോലിയുമായി താരതമ്യപ്പെടുത്താനാകില്ലെന്നും അത് ക്രൂരതയെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിഭ കങ്കണ്‍വാഡി, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
യുവതി വീട്ടുജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് വിവാഹത്തിനു മുമ്പ് തന്നെ പറയേണ്ടതായിരുന്നു. എന്നാല്‍ വരന് വിവാഹത്തെ കുറിച്ച് പുനര്‍വിചിന്തനം നടത്താമായിരുന്നു. വിവാഹത്തിന് ശേഷമാണെങ്കില്‍ അത് നേരത്തെ തന്നെ പരിഹരിക്കാമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
വിവാഹ ശേഷം ആദ്യമാസം നന്നായി പെരുമാറിയിരുന്ന കുടുംബം അതിനു ശേഷം വീട്ടുവേലക്കാരിയെ പോലെയാണ് തന്നോട് പെരുമാറിയതെന്നായിരുന്നു യുവതിയുടെ പരാതി. അതേസമയം, കോടതിയുടെ പ്രതികരണത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി.
also read- തുടക്കത്തിൽ 1000പേർ മാത്രം, ഇപ്പോൾ പ്രതിദിനം 34,000 ലധികം യാത്രികർ; ക്ലിക്കായി കെഎസ്ആർടിസി സിറ്റി സർക്കുലർ ബസ്
കാര്‍ വാങ്ങാന്‍ നാല് ലക്ഷം രൂപ നല്‍കാനും ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും ആവശ്യപ്പെട്ടുവെന്നും അതിന്റെ പേരില്‍ ഭര്‍ത്താവ് മാനസികവും ശാരീരികവുമായ പീഡനത്തിനിരയാക്കിയെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പറയുന്നുണ്ടെങ്കിലും എങ്ങനെ പീഡിപ്പിച്ചുവെന്ന് യുവതി വ്യക്തമാക്കിയിട്ടില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
Discussion about this post