ഒരാഴ്ച മുൻപ് മരിച്ച ബാലികയെ അടക്കം ചെയ്ത മണ്ണ് കിളച്ച നിലയിൽ; പുറത്തെടുക്കുമ്പോൾ തലയില്ല! സമീപത്ത് മഞ്ഞളും നാരങ്ങയും, ദുർമന്ത്രവാദത്തിനെന്ന് സംശയം

ചെന്നൈ: ഒരാഴ്ച മുൻപ് മരിച്ച ബാലികയെ അടക്കം ചെയ്ത മണ്ണ് കിളച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പുറത്തെടുത്ത് നോക്കിയപ്പോൾ മൃതദേഹത്തിന് തലയില്ല. ദുർമന്ത്രവാദത്തിനായി തലയറുത്തെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടു ജില്ലയിലെ ചിത്രവാടി ഗ്രാമത്തിലാണ് വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്.

കഴുത്തിലിട്ട ചങ്ങലയുടെ കുരുക്കിൽ നാവ് കുടുങ്ങി; നീരുവന്ന് വീർത്ത നായക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന, രക്ഷാപ്രവർത്തനം ഇങ്ങനെ

കൃതിക എന്ന പത്തുവയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നാണ് തല അറുത്തുമാറ്റിയിരിക്കുന്നത്. വൈദ്യുതത്തൂൺ ദേഹത്തുവീണ് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കൃതിക ഒക്ടോബർ 14-നാണ് മരണപ്പെട്ടത്. തുടർന്ന് മധുരാന്തകത്തിനടുത്ത് ചിത്രവാടിയിലെ ശ്മശാനത്തിൽ 15-ന് മൃതദേഹം അടക്കം ചെയ്തു.

കൃതികയുടെ മൃതദേഹം സംസ്‌കരിച്ച ഭാഗം ഉഴുതുമറിച്ചിട്ടനിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കൃതികയുടെ മാതാപിതാക്കളെയും വിവരം അറിയിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. ശേഷം, പോലീസ് എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതിൽ തലയുടെ ഭാഗം നഷ്ടമായതായി സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, മൃതദേഹം അടക്കംചെയ്തതിന് സമീപം നാരങ്ങയും മഞ്ഞൾപ്പൊടിയും കിടക്കുന്നത് കണ്ടു. ഇതിനാലാണ് ദുർമന്ത്രവാദത്തിന് വേണ്ടി തലയറുത്തതായെന്ന നിഗമനത്തിൽ പോലീസ് എത്തി ചേർന്നത്. ഭാഗികസൂര്യഗ്രഹണം അനുഭവപ്പെട്ട ദിവസമാണ് ചൊവ്വാഴ്ച. ദുർമന്ത്രവാദത്തിന് ഈ ദിവസം തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

Exit mobile version