മുംബൈ: രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മുംബൈ പോലീസ് രക്ഷപ്പെടുത്തി.ദക്ഷിണ മുംബൈയിലാണ് സംഭവം. രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ദമ്പതികള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വില്ക്കാന് പ്രതികള്‍ പദ്ധതിയിട്ടിരുന്നു. കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ദമ്പതികള്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ദക്ഷിണ മുംബൈയിലെ എല്‍ ടി മാര്‍ഗ് ഏരിയയിലെ ഫുട്പാത്തില്‍ താമസിക്കുന്ന 30 കാരിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രി 71 ദിവസം പ്രായമുള്ള മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 363 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം ആസാദ് മൈതാന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുഞ്ഞിനെ കണ്ടെത്താന്‍ എട്ട് ടീമുകളെ രൂപീകരിക്കുകയും ചെയ്തിരുന്നു.നിരവധി സിസിടിവികളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ദക്ഷിണ മുംബൈ, വഡാല പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ 46 കാരനായ പുരുഷന് കുഞ്ഞിനെ എടുത്ത് നടക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
Read Also: ‘അകത്തോട്ട് തള്ളിവിട്ട ചേട്ടന് ഇവിടെ ഉണ്ടല്ലോ അല്ലേ’: കം ബാക്ക് വീഡിയോയുമായി വൈറല്‍ മീശക്കാരന്
ഹനീഫ് ഷെയ്ക്ക് എന്നാണ് ഇയാളുടെ പേര് എന്ന് പോലീസ് കണ്ടെത്തി. പോലീസ് ഇയാളെ കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇയാളെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post