രാജ്യമെങ്ങും വിളക്ക് ദീപങ്ങൾ കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചും അതിഭംഗീരമായാണ് ദീപാവലിയെ വരവേറ്റത്. ആഘോഷത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽമീഡിയയിൽ തരംഗവുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പടക്കം കത്തിച്ച യൂട്യൂബറുടെ ദൃശ്യങ്ങളാണ് വൻ തോതിൽ പ്രചരിക്കുന്നത്. കാരണം ഇദ്ദേഹത്തിന്റെ ദീപാവലി ആഘോഷം ആരെയും ഞെട്ടിപ്പിക്കുന്നതുമാണ്.
പ്രണയം നടിച്ച് പീഡിപ്പിച്ചു; മതിലകം സ്റ്റേഷനിലെ പോലീസുകാരന് അറസ്റ്റില്‍
ഒരു ലക്ഷത്തോളം പടക്കം വാങ്ങി കാറിനെ അലങ്കരിച്ച് തീകൊടുത്തായിരുന്നു അമിത് ശർമ്മ എന്ന യൂട്യൂബർ വ്യത്യസ്തമായി ദീപാവലിയെ വരവേറ്റത്. രാജസ്ഥാനിലെ അൽവാറിലാണ് അമ്പരപ്പിക്കുന്ന ആഘോഷം നടന്നത്. ദീപാവലിക്ക് തൊട്ടു മുമ്പാണ് വീഡിയോ ക്രേസി XYZ എന്ന യൂട്യൂബ് ചാനലിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. പൊട്ടിത്തെറിക്ക് ശേഷം, കാറിന്റെ മുൻവശത്തെ ഗ്ലാസും ലൈറ്റുകളും മാത്രമാണ് കേടുപാടുകൾ അധികം സംഭവിക്കാതെയിരുന്നത്.
#Watch: Ahead of Diwali, this Youtuber sets car on fire by covering it with firecrackers, video goes viral #ViralVideo #Diwali
Video Courtesy: Crazy XYZ pic.twitter.com/oUixu6f5sR
— NewsMobile (@NewsMobileIndia) October 23, 2022
റിമോട്ട് ഉപയോഗിച്ചാണ് അലങ്കരിച്ച കാറിന് തീവെച്ചത്. വെള്ള നിറത്തിൽ ഇരുന്ന കാർ പൊട്ടിത്തെറിക്ക് ശേഷം കറുത്ത നിറമായി, ബോഡിയിൽ മുഴുവൻ കുമിളകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ കാർ എഞ്ചിന് യാതൊരു കേടുപാടും സംഭവിച്ചില്ല എന്നത് അമ്പരപ്പുളവാക്കുന്നു. വലിയ അപകടങ്ങൾക്ക് വഴിവെക്കാത്തത് ഭാഗ്യമെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.
Discussion about this post