കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ച് എഞ്ചിനീയറിങ് ബിരുദധാരിയായ യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന് സൂചന. 23ന് പുലര്‍ച്ചെയാണ് ടൗണ്‍ ഹാളിന് സമീപം സ്‌ഫോടനം നടന്നത്. കാറില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് കാറില്‍ സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ മാരുതി കാര്‍ രണ്ടായി പിളര്‍ന്നു. സമീപത്ത് മില്‍മ ബൂത്ത് നടത്തുന്നാളാണ് കാര്‍ പൊട്ടിത്തെറിക്കുന്നത് കണ്ടത.് പുലര്‍ച്ചെ നാലുമണിക്കുണ്ടായ സ്‌ഫോടനത്തിന്റെ വ്യാപ്തി കുറച്ചത് ആളുകള്‍ അധികം പരിസരത്ത് ഇല്ലാതിരുന്നതിനാലാണ്.

ഉക്കടം സ്വദേശിയും എന്‍ജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചതായിരുന്നു. ഇയാളുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമാണെന്ന സംശയത്തിന് പ്രധാന കാരണം. ഇയാളുടെ തകര്‍ന്ന കാറില്‍നിന്ന് പൊട്ടാത്ത മറ്റൊരു എല്‍പിജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും പോലീസ് കണ്ടെടുത്തു.
സ്‌ഫോടനത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം പ്രവേശന വിലക്കുണ്ട്.കേസ് അന്വേഷിക്കാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു.














Discussion about this post