റോക്കട്രി- ദി നമ്പി എഫക്ടിന്റെ വിജയം: 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങി നിര്‍മാതാവ്

ചെന്നൈ: നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഇറങ്ങിയ ചിത്രമായിരുന്നു
റോക്കട്രി- ദി നമ്പി എഫക്ട്. ചിത്രം തിയേറ്ററില്‍ വന്‍ വിജയമാവുകയും ചെയ്തിരുന്നു. ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമയുടെ വിജയം വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് നിര്‍മാതാവ് വര്‍ഗീസ് മൂലന്‍.

18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ധനരായ 60 കുട്ടികള്‍ക്ക് ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങുകയാണ് നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ വര്‍ഗീസ് മൂലന്‍.

ഇന്ത്യയില പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സും വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷനും ചേര്‍ന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുക. കുട്ടികള്‍ക്ക് ചികിത്സ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിസ് എന്നിവിടങ്ങളിലായിരിക്കും.

Exit mobile version